റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തഞ്ചാവൂര്‍ മാരിമുത്തു റിമാന്‍ഡില്‍

December 6, 2022 - 4:22 pm

മഞ്ചേരി: മഞ്ചേരി എസ്.ഐ: കെ. ബഷീറും സംഘവും അറസ്റ്റ് ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് തഞ്ചാവൂര്‍ മാരിമുത്തു(34)വിനെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. കളവുമുതലുമായി വൈകിട്ട് ആറോടെ മഞ്ചേരി ടൗണില്‍വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.

മെഡിക്കല്‍ കോളജിനു സമീപമുള്ള സ്വകാര്യ സ്‌കാനിങ് കേന്ദ്രത്തില്‍ പ്രതി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്. അവധി ദിവസങ്ങളില്‍ അടച്ചിടുന്ന സ്ഥാപനങ്ങളില്‍ കയറി കളവ് നടത്തി പുലര്‍ച്ചെ രക്ഷപ്പെടുന്നതാണു പ്രതിയുടെ രീതി.

ഒരു മാസമായി പോലീസ് സംഘം ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. കൂടുതല്‍ അന്വേഷത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി അറിയിച്ചു. സി.ആര്‍. ബോസ്, കെ.സി. റിയാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *