റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാഹി മദ്യം കടത്തിയ രണ്ട് യുവാക്കള്‍ റിമാന്‍ഡില്‍

December 6, 2022 - 4:34 pm

നാദാപുരം: ഓട്ടോയില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി പിടിയിലായ യുവാക്കള്‍ റിമാന്‍ഡില്‍. കല്ലുനിര സ്വദേശികളായ ഓട്ടോഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുളള പറമ്പത്ത് വിപിന്‍ (26) എന്നിവരെയാണ് നാദാപുരം കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തത്. കായപ്പനച്ചിയില്‍ വച്ചാണ് ഓട്ടോറിക്ഷയില്‍നിന്ന് 500 മില്ലിയുടെ 20 കുപ്പി മാഹി മദ്യം നാദാപുരം എക്‌സൈസ് പിടികൂടിയത്. കല്ലുനിര മേഖലയില്‍ വില്‍പനക്കായി കൊണ്ടുവരുന്നതാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. മദ്യം കടത്താനുപയോഗിച്ച ഓട്ടോയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *