റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടി പുളിയപ്പതിയിൽ വീണ്ടും ഭീതിപരത്തി കാട്ടാന

December 13, 2022 - 8:58 am

പാലക്കാട്: അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന ഭീതി പരത്തി.തുടർന്ന്, മണിക്കൂർകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താനായത്.

ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഈ ആനയാണ് ഷോളയൂരിൽ നിന്ന് പുളിയപ്പതിയിലേക്ക് 12/12/2022 എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച്‌ കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നു. ഈ ഒറ്റയാനെ അഗളി ആർ.ആർ.ടിയെത്തി വനത്തിലേക്ക് ഓടിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *