ടെഹ്റാന്: ഹിജാബ് നിയമത്തിനെതിരേ പ്രതിഷേധം നടത്തിയതിന് ഇറാനിലെ കോടതികള്‍ ഇതുവരെ 400 പേര്‍ക്ക് ശിക്ഷ വിധിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. ഭരണകൂടം കര്‍ശനമായി നടപ്പാക്കിയ നിയമത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിച്ചവര്‍ക്ക് 10 വര്‍ഷം വരെയുള്ള തടവുശിക്ഷയാണ് ലഭിച്ചതെന്ന് ഒരു ജുഡീഷ്യല്‍ ഉദ്യോഗസ്ഥന് ഗാര്ഡിയന് പത്രത്തോടു പറഞ്ഞു. എന്നാല്‍ പ്രക്ഷോഭത്തിന്റെ പേരില്‍ ഇതുവരെ 14,000 പേര് അറസ്റ്റിലായിട്ടുണ്ടെന്നാണു യു.എന്‍. മനുഷ്യാവാകാശ വിദഗ്ധരുടെ നിലപാട്. പോലീസ് നടപടിയില്‍ ഇതുവരെ 300 പേര് കൊല്ലപ്പെട്ടിട്ടു. രാജ്യത്തെ പ്രശ്നങ്ങള്‍ക്കു കാരണം യു.എസ്, ഇസ്രയേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, സൗദി അറേബ്യ എന്നിവയാണെന്നാണ് ഇറാന്റെ നിലപാട്.യു.എസ്. പിന്തുണയോടെ നടന്ന ഇസ്ലാമിക വിപ്ലവത്തിനു ശേഷം 1983 ലാണ് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ഇറാന് ഭരണകൂടം ഹിജാബ് നിര്‍ബന്ധമാക്കിയത്. ഇതിനെതിരേ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു.
