റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു തന്റെ ഇൻഡിഗോ ബഹിഷ്ക്കരണമെന്ന് ഇ.പി.ജയരാജൻ

December 26, 2022 - 7:05 am

കൊച്ചി: ഇൻഡിഗോ വിമാനം ബഹിഷ്കരിച്ച തീരുമാനം വൈകാരികമായിരുന്നില്ലെന്നും അതിൽ‌ ഉറച്ചു നിൽക്കുകയാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു അത്. അതിനുശേഷം ഇതുവരെ ഇൻഡിഗോയിൽ കയറിയിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കുന്നില്ലെന്നും ഇ.പി പറഞ്ഞു.

.എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു താൻ പൂർണ അവധിയിലല്ല. സജീവ രാഷ്ട്രീയം വിടുകയാണെന്ന പ്രചാരണത്തോട് പ്രതികരിക്കാനില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയാകാൻ തനിക്കു യോഗ്യതയില്ല, ആ സ്ഥാനം ആഗ്രഹിച്ചിട്ടില്ല. പിബി അംഗമാകാനും യോഗ്യതയില്ല, അതിനുള്ള പ്രാപ്തിയുമില്ല. പ്രായംകൂടി വരികയാണെന്ന ബോധ്യമുണ്ടെന്നും ഇ.പി.ജയരാജൻ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *