റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഞ്ചിനുള്ളില്‍ പരുന്ത് ഇടിച്ചു; കോയമ്പത്തൂർ – ഷാർജ വിമാനം റദ്ദാക്കി

January 2, 2023 - 12:54 pm

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ എഞ്ചിനുമായി പരുന്തുകള്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ യാത്ര മാറ്റിവച്ചു. കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. 02/01/23 തിങ്കളാഴ്ച രാവിലെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. 02/01/23 തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുന്നതിനിടെ രണ്ട് പരുന്തുകള്‍ വിമാനത്തിന്റെ ഇടത് എഞ്ചിനില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര മാറ്റിവച്ചു. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന്‍ ബ്ലേഡില്‍ തട്ടി ഒരു പരുന്ത് ചത്തു. വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും പുറത്തിറക്കി വിമാനത്തിലെ കേടുപാടുകള്‍ സംബന്ധിച്ച പരിശോധന നടക്കുകയാണ്. എഞ്ചിന്‍ മാറ്റിവയ്ക്കേണ്ടിവന്നേക്കാമെന്നാണ് സൂചനകള്‍. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *