റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

January 2, 2023 - 1:13 pm

കൊല്ലം: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

02/01/23 തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *