റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി നെടുങ്കണ്ടത്തുള്ള ക്യാമൽ റെസ്‌ട്രോ എന്ന സ്ഥാപനത്തിൽ നിന്ന് ഷവർമ്മ കഴിച്ച മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ

January 8, 2023 - 9:19 am

ഇടുക്കി: നെടുങ്കണ്ടത്ത് ഷവർമ്മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. നെടുങ്കണ്ടം സ്വദേശിയായ ഗൃഹനാഥനും പ്രായമായ സ്ത്രീയ്ക്കും ഏഴു വയസ്സുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.

2023 ജനുവരി ഒന്നിനാണ് സംഭവം. നെടുങ്കണ്ടത്തുള്ള ക്യാമൽ റെസ്‌ട്രോ എന്ന സ്ഥാപനത്തിൽനിന്നാണ് ഇവർ ഷവർമ്മ വാങ്ങിയത്. ആരോഗ്യപ്രശ്‌നം നേരിട്ടതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മൂന്നു പേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടശേഷമാണ് കുടുംബം ആരോഗ്യ വിഭാഗത്തെ ബന്ധപ്പെട്ട് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷണമൊന്നും ഇവിടെ നിന്നും കണ്ടെത്താനായിട്ടില്ല. അതേസമയം സ്ഥാപനത്തിലെ ഡ്രെയിനേജ് സംവിധാനത്തിന് പ്രശ്‌നമുള്ളതിനാൽ ഹോട്ടലിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *