റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ 99 സീരിസ് നമ്പര്‍

January 17, 2023 - 8:47 pm

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി പുതിയ നമ്പര്‍ സീരീസ്. കെ.എല്‍-99 സീരീസ് നല്‍കാനാണ് തീരുമാനം. പുതിയ നമ്പറിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശിപാര്‍ശ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഇതു നടപ്പിലാക്കും. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പുതിയ സീരീസിലേക്കു റീ-രജിസ്റ്റര്‍ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങള്‍ പുതിയ സീരീസിലാകും പുറത്തിറങ്ങുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *