റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാളികപ്പുറം കതിന അപകടം: രണ്ടാമനും മരിച്ചു

January 17, 2023 - 8:57 pm

ശബരിമല: മാളികപ്പുറത്തെ കതിന അപകടത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ വെടിക്കെട്ട് ലൈസന്‍സിക്കും നടത്തിപ്പുകാരനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. നിറയ്ക്കുന്നതിനിടെ കതിന പൊട്ടിത്തെറിച്ച് പരുക്കേറ്റ് ചികില്‍സയിലിരുന്ന ചെങ്ങന്നൂര്‍ കാരയ്ക്കാട് കണ്ണങ്കര ജങ്ഷനു സമീപം താമസിക്കുന്ന രജീഷ് (വാവ-32) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെയായിരുന്നു മരണം. ഇതോടെ കഴിഞ്ഞ രണ്ടിനുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പൊള്ളലേറ്റ ചെറിയനാട് മൂലികോട് ആറ്റുവാശേരി വടക്കേതില്‍ എ.ആര്‍. ജയകുമാര്‍ (47) കഴിഞ്ഞ ആറിന് മരിച്ചിരുന്നു. സംഭവത്തില്‍ പരുക്കേറ്റ ചെങ്ങന്നൂര്‍ സ്വദേശി അമല്‍ ചികില്‍സയില്‍ തുടരുകയാണ്.
മരണസംഖ്യ രണ്ടായതോടെ വെടിക്കെട്ട് ലൈസന്‍സി ഷീന, നടത്തിപ്പവകാശം കൊടുത്ത സുരേഷ് എന്നിവര്‍ക്കെതിരേ സന്നിധാനം പോലീസ് കേസെടുത്തു. വെടിമരുന്ന് നിറപ്പുരയും വെടിപ്പുരയും തമ്മില്‍ മതിയായ അകലം പാലിച്ചില്ല, അനുവാദമില്ലാതെ നിറപ്പുര വൈദ്യുതീകരിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി എക്‌സ്‌പ്ലോസീവ് ആക്ടും ഐ.പി.സി 304 എ വകുപ്പും പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *