റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടിയൻച്ചിറ ബണ്ട് റോഡ് നിർമ്മാണോദ്ഘാടനം നടത്തി

January 22, 2023 - 8:43 am

ആളൂർ പഞ്ചായത്ത് മാനാട്ടുകുന്ന്, വടിയൻച്ചിറ ബണ്ട് റോഡ് നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഈ വർഷം എംഎൽഎ ഫണ്ടിൽ നിന്ന് 71 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.

പഞ്ചായത്തിലെ ഏഴാം വാർഡിലെ 127-ാം നമ്പർ അങ്കണവാടിക്ക് 30 ലക്ഷം രൂപയും വിവിധ വാർഡുകളിലെ റോഡുകളുടെ നില മെച്ചപ്പെടുത്തുന്നതിനായി 41 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *