റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ കൊന്ന് ജീവനൊടുക്കും മുമ്പ് വ്യാപാരിയുടെ വീഡിയോ

January 30, 2023 - 8:22 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ വെടിവെച്ച് കൊന്ന് വ്യാപാരി ജീവനൊടുക്കി. പന്നാ കിഷോര്‍ഗഞ്ച് സ്വദേശിയായ സഞ്ജയ് സേത്ത് ആണ് ഭാര്യ മീനുവിനെ കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കൃത്യം നടത്തുന്നതിന് തൊട്ടുമുന്‍പ് സഞ്ജയ് ചിത്രീകരിച്ച വീഡിയോയും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിട്ടുണ്ട്. വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍നിന്ന് വെടിയൊച്ച കേട്ടതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ഇവര്‍ മുകള്‍നിലയിലെത്തി പരിശോധിച്ചപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് രണ്ടുപേരെയും കണ്ടത്. മീനു സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. സഞ്ജയ്ക്കു ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു. ദമ്പതിമാരുടെ ശരീരത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രമുഖ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയായ സഞ്ജയ് സേത്ത്, ഭാഗേശ്വര്‍ ധാമിന്റെ ഭക്തനായിരുന്നു. ”ഗുരുജി എന്നോട് പൊറുക്കണം. അടുത്ത ജന്മമുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങയുടെ ഉറച്ച ഭക്തനായിരിക്കും” എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സഞ്ജയ് എഴുതിയിരുന്നത്. ഇതിനുപുറമേയാണ് തനിക്ക് പണം നല്‍കാനുള്ളവരുടെ പേരുകള്‍ വിശദീകരിക്കുന്ന മറ്റൊരു വീഡിയോയും കണ്ടെടുത്തത്.

”എന്റെ മക്കള്‍ക്ക് വേണ്ടി, എന്റെ മകളുടെ വിവാഹത്തിന് വേണ്ടി എല്ലാവരും എന്റെ പണം തിരികെനല്‍കണം. 50 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ ചെലവഴിച്ച് എന്റെ മകളുടെ വിവാഹം നടത്തണം. അവളുടെ അക്കൗണ്ടില്‍ പണമുണ്ട്, ലോക്കറില്‍ 29 ലക്ഷവും. മകള്‍ക്കായി ധാരാളം ആഭരണങ്ങളുമുണ്ട്. ഞാനും എന്റെ ഭാര്യയും പോവുകയാണ്. ജീവിക്കാന്‍ കഴിയില്ല”– എന്നാണ് സഞ്ജയ് വീഡിയോയില്‍ പറയുന്നത്. അതേസമയം, കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന പ്രാഥമികനിഗമനത്തിലാണ് പോലീസ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *