റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധന സെസ്: സ്വകാര്യ ബസുടമകള്‍ ഏപ്രിലില്‍ സമരത്തിന്

February 12, 2023 - 7:17 pm

തൃശൂര്‍: സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം സമരം തുടങ്ങുമെന്നു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അടുത്ത മാസം 31 നു മുമ്പു വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണം. ഈ മാസം 28ന് എല്ലാ കലക്ടറേറ്റുകളിലേക്കും ബസുടമകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും- ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരമാരംഭിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *