റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു.ഡി.എഫ്. രാപ്പകല്‍ സമരം

February 13, 2023 - 10:16 am

തിരുവനന്തപുരം: ഇന്ധന സെസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ നികുതിനിര്‍ദേശങ്ങള്‍ക്കെതിരേ ഇന്നും നാളെയും യു.ഡി.എഫ്. രാപ്പകല്‍ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്‌ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണു സമരം സംഘടിപ്പിക്കുന്നത്. ഇന്നു വൈകിട്ട് നാലു മുതല്‍ നാളെ രാവിലെ പത്തു വരെയാണു സമരം. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കോഴിക്കോട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസനും മലപ്പുറത്ത് പി.കെ. കുഞ്ഞാലികുട്ടിയും തൃശൂരില്‍ രമേശ് ചെന്നിത്തലയും ഇടുക്കി തൊടുപുഴയില്‍ പി.ജെ.ജോസഫും ഉദ്ഘാനം നിര്‍വഹിക്കും.

കൊല്ലത്ത് എ.എ. അസീസും പത്തനംതിട്ടയില്‍ അനുപ് ജേക്കബും ആലപ്പുഴയില്‍ മോന്‍സ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളത്ത് സി.പി. ജോണും പാലക്കാട് വി.കെ. ശ്രീകണ്ഠനും കാസര്‍ഗോഡ് കാഞ്ഞങ്ങാട് രാജ്‌മോഹന്‍ ഉണ്ണിത്താനും ഉദ്ഘാടനം നിര്‍വഹിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഇന്നുള്ളതിനാല്‍ വയനാട് ജില്ലയിലെയും മുസ്ലീം ഫലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെയും രാപ്പകല്‍ സമരം മറ്റൊരു ദിവസം സംഘടിപ്പിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *