വടകര: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറുപതുകാരന് അഞ്ചുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര എരവട്ടൂര്‍ കിഴക്കയില്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ എന്ന മണിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ടി.പി. അനില്‍ ശിക്ഷിച്ചത്. പിഴസംഖ്യ ബാലികക്ക് നല്‍കണം. 2020ലാണ് സംഭവം. കുഞ്ഞികൃഷ്ണന്റെ പെട്ടിക്കടയില്‍ കൂട്ടുകാരോടൊത്തുപോയ സമയത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണു കേസ്.
