റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലാതല അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു

February 21, 2023 - 12:53 pm

നെഹ്‌റു യുവകേന്ദ്ര മലപ്പുറത്തിന്റെ ആഭിമുഖ്യത്തില്‍   ജില്ലാതല അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ ഡി  അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ചീഫ് അക്കൗണ്ടന്റ് അസ്മാബി, താഹിര്‍, ഷബീബ് , അനീസ്, സല്‍മാന്‍ കുറ്റിപ്പുറം, യാസിര്‍ മങ്കട  തുടങ്ങിയവര്‍ പങ്കെടുത്തു.  മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളില്‍ നിന്നും വിവിധ  ക്ലബുകളെ പ്രതിനിധീകരിച്ച്  200 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത. അത്ലറ്റിക് മീറ്റില്‍  മലപ്പുറം ബ്ലോക്കിലെ ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുസ്ലിയാര്‍ പീടിക ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *