റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം:കേരളത്തില്‍നിന്ന് 47 പേര്‍ക്ക് വോട്ടവകാശം

February 21, 2023 - 10:51 pm

കോട്ടയം: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് 47 പേര്‍ക്കു വോട്ടവകാശം. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഐ.ഐ.സി.സി. അംഗങ്ങള്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് വോട്ടവകാശം.

നാമനിര്‍ദേശം ചെയ്യപ്പെട്ട 16 പേരും സമ്മേളനത്തിന്റെ ഭാഗമാകും. കെ.പി.സി.സി. നല്‍കിയ പട്ടിക വെട്ടിച്ചുരുക്കിയാണ് 63 പേരുടെ പട്ടിക എ.ഐ.സി.സി. തയറാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍നിന്നു സ്ഥിരയാത്രികരായി ഉണ്ടായിരുന്ന എല്ലാവരെയും പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റിയറിങ് കമ്മിറ്റി 24-നാണ്. ഇതില്‍ പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പോ നാമനിര്‍ദ്ദേശമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മുന്‍ പ്രസിഡന്റുമാരെന്ന പരിഗണനയില്‍ സ്ഥിരാംഗങ്ങളാക്കും. 26-നു ചേരുന്ന എ.ഐ.സി.സി. ജനറല്‍ ബോഡിയില്‍ എല്ലാ പി.സി.സി. അംഗങ്ങളും പങ്കെടുക്കും.
കേരളത്തില്‍നിന്നുള്ള എ.ഐ.സി.സി. അംഗങ്ങള്‍: കെ. സുധാകരന്‍, വി.ഡി. സതീശന്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വയലാര്‍ രവി, കെ. മുളീധരന്‍, വി.എം. സുധീരന്‍, എം.എം. ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, ബെന്നി ബഹന്നാന്‍, എം.കെ. രാഘവന്‍, ടി.എന്‍. പ്രതാപന്‍, ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ. ശ്രീക ണ്ഠൻ, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, ജെബി മേത്തര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, കെ. ബാബു, എ.പി. അനില്‍ കുമാര്‍, ടി. സിദ്ദിഖ്, ഷാഫി പറമ്പില്‍, റോജി എം. ജോണ്‍, സി.ആര്‍. മഹേഷ്, പി.ജെ. കുര്യന്‍, കെ.പി. ധനപാലന്‍, കെ.സി. ജോസഫ്, പി.കെ. ജയലക്ഷമി, വി.പി. സജീന്ദ്രന്‍, വി.എസ്. ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, ഇ.എം. ആഗസ്തി, ഷാനിമോള്‍ ഉസ്മാന്‍, വി.ടി. ബലറാം, ശൂരനാട് രാജശേഖരന്‍, പത്മജ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ്, ബിന്ദു കൃഷ്ണ, ഫാത്തിമ റോസ്‌ന, തമ്പാനൂര്‍ രവി, ടി.യു. രാധാകൃഷ്ണന്‍, പാലോട് രവി, കെ. ജയന്ത്, എം. ലിജു, നെയ്യാറ്റിന്‍കര സനല്‍, ജെയ്‌സണ്‍ ജോസഫ്, ജോണ്‍സണ്‍ ഏബ്രഹാം, വി.എസ്. വിജയരാഘവന്‍, ചെറിയാന്‍ ഫിലിപ്പ്, എന്‍. വേണുഗോപാല്‍, അനില്‍ അക്കര, മാത്യു കുഴല്‍നാടന്‍, ആര്‍. ചന്ദ്രശേഖരന്‍, വി.എ. നാരായണന്‍, പി. മുഹമ്മദ് കുഞ്ഞി എന്നിവരാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *