റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട്ടോയില്‍ കാറിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു

March 6, 2023 - 4:14 pm

മേപ്പാടി: നെടുമ്പാല ജങ്ഷനില്‍ ക്രിസ്ത്യന്‍ പള്ളിക്കുസമീപം കാര്‍ രണ്ട് ഓട്ടോകളിലിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. ഓട്ടോ യാത്രക്കാരായ വടുവഞ്ചാല്‍ അമ്പലക്കുന്ന് കോട്ടേക്കുടി മറിയക്കുട്ടി, മകള്‍ അമ്പലവയല്‍ കാരച്ചാലില്‍ താമസിക്കുന്ന മോളി എന്നിവരാണു മരിച്ചത്. ഓട്ടോ ഡ്രൈവര്‍ മേപ്പാടി സ്വദേശി ലതീഷ്(47), കാര്‍ ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവര്‍ക്കും രണ്ടാമത്തെ ഓട്ടോയുടെ ഡ്രൈവര്‍ക്കും പരുക്കുപറ്റി. മേപ്പാടിയില്‍നിന്നു നെടുമ്പാല ഭാഗത്തേക്കു പോവുന്ന ഓട്ടോറിക്ഷകളിലേക്കു റിപ്പണ്‍ ഭാഗത്തുനിന്നു വരുന്ന കാര്‍ ഇടിക്കുകയായിരുന്നു. മത്തായിയാണു മറിയക്കുട്ടിയുടെ ഭര്‍ത്താവ്. മോളിയുടെ ഭര്‍ത്താവ്: കാരച്ചാല്‍ മുട്ടത്ത് ബേബി. മരണപ്പെട്ടവരും പരുക്കേറ്റവരും മേപ്പാടി വിംസ് ആശുപത്രിയില്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *