കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ സ്വര്‍ണം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ 3.40നു അബൂദബിയില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്.ഐ. കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. കറുത്ത തുണിയില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം. കണ്ടെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.42 കോടി രൂപ വിലവരും. സ്വര്‍ണം കടത്തിയവരെ കണ്ടെത്താന്‍ സി.സി. ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്.
