റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഡല്‍ഹിയിലെത്തി

March 20, 2023 - 11:46 am

ന്യൂഡല്‍ഹി: പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഉന്നത സാങ്കേതിക വിദ്യകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തിങ്കളാഴ്ച രാവിലെ ഇന്ത്യയില്‍ എത്തി. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിഷിദയും ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെയും ജപ്പാന്റെ ജി 7 അധ്യക്ഷതയുടെയും മുന്‍ഗണനകള്‍ ചര്‍ച്ച ചെയ്യും. ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക നടപടികളുടെ പശ്ചാത്തലവും, മേഖലയിലെ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സുപ്രധാന പങ്കിനെയും അധിഷ്ഠിതമാക്കി ജാപ്പനീസ് പ്രധാനമന്ത്രി ‘സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ- പസഫിക്’ പദ്ധതി അനാവരണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *