റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യവ്യാപക റാലി പ്രഖ്യാപിച്ച് കര്‍ഷക മഹാ പഞ്ചായത്ത്

March 20, 2023 - 4:32 pm

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രക്ഷോഭത്തിന് കര്‍ഷകസംഘടനകള്‍. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വീണ്ടും രാജ്യവ്യാപക കര്‍ഷക റാലി പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി മഹാ പഞ്ചായത്ത്. രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കിസാന്‍ മഹാ പഞ്ചായത്തിലാണ് സമരം പ്രഖ്യാപിച്ചത്.
ഡല്‍ഹി രാം ലീലാ മൈതാനിയില്‍ നടക്കുന്ന കിസാന്‍ മഹാ പഞ്ചായത്തില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. 2021 ല്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *