റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയിൽവേ ട്രാക്കിൽ വീണ യുവതിയെ രക്ഷിച്ച് കളമശേരി പോലീസ്

April 10, 2023 - 11:33 am

കൊച്ചി: റെയിൽവേ ട്രാക്കിൽ വീണ യുവതിയെ രക്ഷിച്ച് കളമശേരി പോലീസ്. കളമശ്ശേരി ഭാഗത്ത് ഒരാൾ ട്രെയിനിൽ നിന്നും വീണിട്ടുണ്ടെന്ന് സ്റ്റേഷൻ മാസ്റ്ററുടെ ഫോൺ സന്ദേശം കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ 2023 ഏപ്രിൽ 7വെള്ളിയാഴ്ച പുലർച്ചെ 2 . 20 ന് ലഭിക്കുന്നു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ വീണുകിടന്ന യുവതിയെ കണ്ടെത്തുകയായിരുന്നു.

റെയിൽവേ ട്രാക്കിൽ കുറ്റിക്കാട്ടിൽ വീണുകിടന്ന യുവതിയെ കളമശ്ശേരി പൊലീസ് രക്ഷിച്ച സംഭവം വിവരിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. സ്റ്റേഷൻ മാസ്റ്ററുടെ കോളിന് പിന്നാലെ പോയപ്പോളുണ്ടായ അനുഭവമാണ് ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. പൊലീസ് സംഘം സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും രണ്ടു കിലോമീറ്ററോളം റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും ആളെ ആദ്യം കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും സംഘം പിന്മാറാതെ തെരച്ചിൽ നടത്തി. വീണ്ടും മൊബൈൽ ടോർച്ചിന്റെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്താനായെന്നും യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു എന്നും പൊലീസ് വിവരിച്ചിട്ടുണ്ട്.

കേരള പൊലീസിന്റെ കുറിപ്പ് പൂ‍ർണരൂപത്തിൽ: 07/04/23 വെള്ളിയാഴ്ച പുലർച്ചെ 2 . 20 നാണ് സൗത്ത് കളമശ്ശേരി ഭാഗത്തു ഒരാൾ ട്രെയിനിൽ നിന്നും വീണിട്ടുണ്ടെന്ന സ്റ്റേഷൻ മാസ്റ്ററുടെ ഫോൺ സന്ദേശം കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. ഉടനെ തന്നെ പൊലീസ് സംഘം സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും രണ്ടു കിലോമീറ്ററോളം റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും സംഘം പിന്മാറിയില്ല. വീണ്ടും മൊബൈൽ ടോർച്ചിന്റെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്താനായി. റെയിൽവെ ട്രാക്കിൽ നിന്നും കുത്തനെയുള്ള താഴ്ചയിൽ കിടന്നിരുന്ന യുവതിക്ക് പരിക്ക്  കൂടുതലായതിനാൽ ഫയർഫോഴ്‌സിന്റെയും ആംബുലൻസിന്റെയും സഹായത്തോടെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിൽ യുവതി സുഖം പ്രാപിച്ചു വരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *