റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോൺഗ്രസ് എംഎൽഎമാർ ബെംഗളൂരുവിലെത്താൻ നിർദേശം

May 13, 2023 - 11:15 am

ബെം​ഗളൂരു : കർണാടകയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങി. രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ ഹൈക്കമാൻഡ് നീക്കങ്ങൾ ആരംഭിച്ചു. ബാംഗ്ലുരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎ മാർക്ക് നിർദേശം നൽകി. ലീഡ് ചെയ്യുന്നവരുമായി ആശയവിനിമയം നടത്തും.

ആദ്യഫലസൂചനകൾ പുറത്തുവന്നുതുടങ്ങിയതോടെ കന്നഡനാട്ടിൽ കോൺഗ്രസ് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ഒരു മണിക്കൂർ പിന്നിടുമ്പോൾ 118 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുകയാണ്. ഡൽഹിയിലെ പാർട്ടി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

മുന്നേറ്റം മറികടക്കാൻ ആർക്കും കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. നഗരപ്രദേശങ്ങളിലും കോൺഗ്രസ് മുന്നിലാണ്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കോൺഗ്രസ് കടന്നു.

ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം നിലവിലുണ്ട്. കോൺഗ്രസ് -118, ബിജെപി -80 ജെഡിഎസ് -23, മറ്റുള്ളവർ-5 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറ്റം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *