റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകൾ അവിശ്വസനീയമെന്ന് കേന്ദ്രം . ; കേരളത്തിലെ സ്‌കൂളുകളിൽ പരിശോധന നടത്തും.

May 23, 2023 - 10:25 am

പ്രധാനമന്ത്രിയുടെ പോഷകാഹാര പരിപാടിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകളിൽ കേന്ദ്രത്തിന് സംശയം. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഉദ്യോഗസ്ഥർ പങ്കെടുത്ത വിലയിരുത്തൽ യോഗത്തിൽ സംസ്ഥാനം സമർപ്പിച്ച കണക്കുകളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത് പ്രീ പ്രൈമറി ഘട്ടത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ച് നൂറ് ശതമാനം പേർക്കും ഉച്ചഭക്ഷണവും സമീകൃത ആഹാരവും നൽകുന്നു എന്നാണ് കേരളം വ്യക്തമാക്കുന്നത്. എന്നാലിത് അവിശ്വസനീയ മാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ടിട്ടുള്ള നടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകും. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം സ്‌കൂളുകളിൽ എത്തി പരിശോധന നടത്താനുള്ള തീരുമാനമാണ് കേന്ദ്രം കെക്കൊണ്ടിരിക്കുന്നത്.

വിഷയത്തിൽ സംസ്ഥാനം പ്രത്യേകം അന്വേഷണം നടത്തണമെന്നും കേന്ദ്രം പറയുന്നുണ്ട്. 2023 ജൂലൈയിൽ തന്നെ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോർട്ട് സമർപ്പിക്കണം. സംസ്ഥാനത്തെ സ്‌കൂളുകളിൽ പോഷകാഹാര വിതരണ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള ഫണ്ട് കൃത്യമായിട്ട് നൽകുന്നുണ്ട്. എന്നാൽ ചില സ്‌കൂളുകളിൽ ഭക്ഷണ പരിപാടികൾ കൃത്യമായിട്ട് നടത്തുന്നില്ല എന്ന പരാതികൾ ഇതിനകം തന്നെ ചില സംഘടനകൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയായാകാം വിലയിരുത്തൽ യോഗത്തിൽ കേന്ദ്രം ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *