റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

May 23, 2023 - 10:32 am

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇതേ തുടര്‍ന്ന് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയിലായിരുന്നു സംഘര്‍ഷം. മെയ്തി കുകി വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷംസംഘര്‍ഷത്തിന് പിറകെ ഈ പ്രദേശങ്ങളില്‍ സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. 26/05/23 വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. ഒരു പ്രാദേശിക ചന്തയില്‍ കച്ചവടത്തിന് അനുവദിച്ച സ്ഥലം പങ്കുവെക്കുന്നതിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്പരമുള്ള ഏറ്റ്മുട്ടലിലേക്ക് മാറിയത്. ന്യൂ ലാമ്പ്ളേ മേഖലയില്‍ നിരവധി വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇവിടെ വീടുകള്‍ക്കു തീയിട്ടു. കഴിഞ്ഞ ഒരാഴ്ചയായി സമാധാനത്തിലേക്ക് തിരകെ എത്തുകയായിരുന്നു മണിപ്പൂര്‍. ഇതിനിടെയാണ് വീണ്ടും സംഘര്‍ഷം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *