റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ മരണം 70 കടന്നു; 400ലേറെ പേർക്ക് പരുക്ക്

June 3, 2023 - 6:10 am

കോറമണ്ഡൽ എക്‌സ്പ്രസ് ചരക്കുതീവണ്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 70 കടന്നെന്ന് അനൗ ദ്യോഗിക റിപ്പോർട്ട്. അപകടത്തിൽ 400ലേറെ പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ട്രെയിൻ ബോഗികൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബോഗികൾ ഉയർത്തിയാൽ മാത്രമേ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കാൻ സാധിക്കൂ എന്നതാണ് നിലവിലെ സാഹചര്യം. രാത്രി ആയതിനാൽ ഇരുട്ട് ഉൾപ്പെടെയുള്ള വെല്ലുവിളികൾ രക്ഷാപ്രവർത്തനത്തെ ദുർഘടമാക്കുന്നുണ്ട്.

പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് 2023 ജൂൺ 2ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. ജൂൺ 3ന് വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. പാളം തെറ്റിയ ബോഗികൾ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡൽ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കു ന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിനായി കൂടുതൽ എൻഡിആർഎഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂർ സ്വദേശികളായ നാലുപേർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *