റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു

June 12, 2023 - 10:29 am

കണ്ണൂർ: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. ഭിന്നശേഷിക്കാരനായ നിഹാൽ നൗഷാദ് ആണ് തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിഹാലിന് സംസാര ശേഷി ഇല്ല. 2023 ജൂൺ 11 ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രാത്രി എട്ടരക്ക് ശേഷമാണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയുടെ മുഖത്തും കൈകാലുകളും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള പാടുകളുണ്ട്. വീട്ടുമുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാർ പറയുന്നു.

കുഞ്ഞിനെ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി എം.പി.രാജേഷ് പ്രതികരിച്ചു. എബിസി കേന്ദ്രങ്ങൾ തുടങ്ങാനാകാതെ പോയത് പ്രാദേശിക എതിർപ്പ് കാരണമെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *