റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജ ഡിഗ്രി വിവാദം; ജില്ലാ പൊലീസ് മേധാവിക്കും വൈസ് ചാൻസലർക്കും കെ.എസ്.യു. പരാതി നൽകി

June 19, 2023 - 12:15 pm

ആലപ്പുഴ : ആലപ്പുഴ യിൽ വ്യാജ ഡിഗ്രി വിവാദത്തിൽ ഡിഗ്രി സർട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖിൽ തോമസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും നിഖിൽ തോമസ് പറഞ്ഞു.

നിഖിൽ തോമസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. ആരോപണ വിധേയനായ നിഖിൽ തോമസ് എംകോമിന് പഠിക്കുന്ന കായംകുളം എംഎസ്എം കോളജിൽ കെ എസ് യു , എംഎസ്എഫ് മുന്നണി പ്രതിഷേധസംഗമം സംഘടിപ്പിക്കും. വ്യാജ ഡിഗ്രി വിവാദത്തിൽ പ്രതിഷേധിച്ച് എംഎസ്എം കോളജിലെ കെഎസ്‌യുവും എംഎസ്എഫും പതിനൊന്ന് മണി മുതൽ പഠിപ്പ് മുടക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ കോളേജ് മാനേജ്‌മെന്റും യോഗം ചേർന്നു. അടിയന്തര സ്റ്റാഫ് കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനത്തിന് നിഖിൽ തോമസിനെ സഹായിച്ചത് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് കെ എസ് യുവിന്റെ ആരോപണം. ആരോപണ വിധേയനായ നിഖിലിന്റെ ഡിഗ്രി വിവരങ്ങൾ കോളേജ് മാനേജ്മെന്റ് മറച്ചുവച്ചുവെന്നാണ് ആരോപണം. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിക്കും വൈസ് ചാൻസലർക്കും കെ.എസ്.യു. പരാതി നൽകി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *