പട്ന: ജാതി പ്രശ്നങ്ങളുടെ പേരില്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ബിഹാര്‍ സഹകരണ മന്ത്രി സുരേന്ദ്ര പ്രസാദ് യാദവ്. മന്ത്രിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പൊലീസിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. തന്നെ കൊല ചെയ്യുന്നവര്‍ക്ക് 11 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സംഭവത്തില്‍ ഗയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, പ്രതികളെ സംബന്ധിച്ച വിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
