റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമ്പിത്തിരിയും മത്താപ്പുമായി ഞാന്‍ ആഘോഷിക്കുന്നു, അഭയ ഹിരണ്‍മയി

July 20, 2023 - 12:17 pm

പിന്നണി ഗായിക അഭയയുടെ പുതിയ ചിത്രവും കുറിപ്പും സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. അഭയ ഹിരണ്‍മയി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ തരംഗമാവാറുണ്ട്.

ലാത്തിരികളും പൂത്തിരികളും കൊണ്ട് ജീവിതം ആഘോഷിക്കാൻ താൻ ആഗ്രഹിക്കുന്നെന്ന് അഭയ കുറിച്ചു. കമ്പിത്തിരിയും മത്താപ്പുമായാണ് എന്റെ ആഘോഷമെന്നും അലങ്കാര ദീപങ്ങള്‍ക്ക് മദ്ധ്യത്തില്‍ നിന്നുള്ള തന്റെ ഫോട്ടോയും അഭയ പങ്കുവച്ചു.

നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തില്‍ ഗാനം ആലപിച്ചാണ് അഭയ ഹിരണ്‍മയി ഗായികയാവുന്നത്. ഗോപിസുന്ദര്‍ ആണ് സംഗീത സംവിധാനം ചെയ്തത്. ഗോപിസുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഖല്‍ബില്‍ തേനൊഴുകണ കോയിക്കോട് എന്ന ഗൂഢാലോചന സിനിമയിലെ ഗാനത്തിലൂടെയാണ് പ്രശസ്തയാകുന്നത്. പതിനാലു വര്‍ഷം പ്രണയത്തിലായിരുന്ന ഗോപിസുന്ദറും അഭയയും കഴിഞ്ഞ വര്‍ഷം ബ്രേക്കപ്പായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *