റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഞങ്ങള്‍ വേര്‍പിരിയുന്നു തുറന്നു പറഞ്ഞ് ബിഗ് ബോസ് താരം ലച്ചു

July 20, 2023 - 12:25 pm

ടിയും ബിഗ് ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളില്‍ ഒരാളുമായിരുന്ന ഐശ്വര്യ സുരേഷ് എന്ന ലച്ചുവും പങ്കാളി ശിവാജി സെന്നും വേര്‍പിരിയുന്നു. തങ്ങള്‍ വേര്‍പിരിയുകയാണ് എന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പ് ലച്ചു സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. ശിവാജി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ലച്ചു പങ്കുവച്ചിരിക്കുന്നത്. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുമിച്ച്‌ ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍ മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ചുപോയിരിക്കുകയാണ്.

ഒരുപാട് ആലോചിച്ചതിനു ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി, അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വം ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. വ്യക്തിപരമായ ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്റെ ശാപമാണ്. ശിവാജി കുറിച്ചു.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ബിഗ് ബോസ് പൂര്‍ത്തിയാക്കാതെ പുറത്തേക്കു പോയ ലച്ചു പിന്നീട് തന്റെ പങ്കാളി ശിവാജി സെന്നിനെ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *