റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താനൂരിലെ കസ്റ്റഡി മരണം; യുവാവിനെ അര്‍ദ്ധരാത്രിയില്‍ കസ്റ്റഡിയിലെടുത്തെന്ന വാദം കള്ളം; താമിറിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കുടുംബം.

August 3, 2023 - 1:35 pm

മലപ്പുറം: താനൂരിലെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം. താമിറിനെ അര്‍ധരാത്രിയിലാണ് കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറയുന്നത് കള്ളമാണെന്നാണ് കുംടുംബം പറയുന്നത്.
യുവാവിനെ ചേളാരിയില്‍ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം പറയുന്നു. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും . താമസസ്ഥലത്ത് നിന്നും അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടു പോയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ലഹരി മരുന്ന് കൈവശം വെച്ച താമിര്‍ ജിഫ്രിയെയും മറ്റ് 4 പേരെയും താനൂര്‍ ദേവദാര്‍ പാലത്തിന് സമീപത്ത് വെച്ച്‌ തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ കസ്റ്റഡിയിലെടുത്തു എന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ വൈകിട്ട് 5 മണിക്ക് ചേളാരിയിലെ താമസ സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയെന്ന് സഹോദരൻ പറയുന്നു. പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞ് പിന്നീട് രാത്രി 11 മണിക്ക് താമര്‍ ജിഫ്രി സുഹൃത്തിനെ വിളിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു.പുലര്‍ച്ചെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും ചൊവ്വാഴ്ച രാവിലെ പത്തരയോടെ മാത്രമാണ് വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചത്. പോലീസിന്റെ ആദ്യ മറുപടികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നെന്നും ആരോപണമുണ്ട്. പരപ്പനങ്ങാടി മജിസ്ട്രേറ്റിന് ബന്ധുക്കള്‍ മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ആരോപണ വിധേയരായ 8 പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *