റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആനഭീഷണിയിൽ മലയോരത്തെ 40-ഓളം ഗ്രാമങ്ങൾ

October 13, 2023 - 1:14 pm

ഇരിട്ടി : വനമേഖലയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ഉളിക്കൽ ടൗണിലാണ് ചൊവ്വാഴ്ച കാട്ടാനയെത്തിയത്. മലയോരത്തെ 40- ഓളം ഗ്രാമങ്ങളാണ് കാട്ടാനഭീഷണിയിൽ കഴിയുന്നത്.

ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽനിന്നും കർണാടകയുടെ ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിൽനിന്നുമാണ് ആനക്കൂട്ടം ജനവാസമേഖലയിലേക്കും കൃഷിയിടത്തിലേക്കും എത്തുന്നത്.

കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ ശാന്തിഗിരി, വളയംചാൽ, പന്നിയാംമല, പാൽച്ചുരം, ചാപ്പമല, കാളികയം എന്നീ ഗ്രാമങ്ങൾ കാട്ടാന ഭീഷണിയിലാണ്..

ആറളം പഞ്ചായത്തിലെ ആറളംഫാമിലും കീഴ്പ്പള്ളി, പുതിയങ്ങാടി, വിയറ്റ്നാം, പരിപ്പ്തോട്, പുതിയങ്ങാടി എന്നീ ഗ്രാമങ്ങളിലും മാസത്തിൽ രണ്ടും മൂന്നും തവണയാണ് ആനക്കൂട്ടം എത്തുന്നത്.

മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ്, പാലപ്പുഴ, വിളക്കോട്, പരിപ്പ്തോട്, പുതിയങ്ങാടി എന്നീ ഗ്രാമങ്ങളിലും മാസത്തിൽ രണ്ടും മൂന്നും തവണയാണ് ആനക്കൂട്ടം എത്തുന്നത്. മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ്, പാലപ്പുഴ, വിളക്കോട്, ചാക്കാട് മേഖലകളിൽ പലതവണ ആനക്കൂട്ടം എത്തിയിട്ടുണ്ട്. അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ, വാണിയപ്പാറ, മുടിക്കയം, കച്ചേരിക്കടവ്, വാളത്തോട്, എടപ്പുഴ എന്നിവ കാട്ടാനകളുടെ നിത്യസഞ്ചാര ഗ്രാമങ്ങളാണ്.

ഉളിക്കൽ, പായം പഞ്ചായത്തുകളിൽ കാട്ടാനകളെത്തുന്നത് കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽനിന്നാണ്. കാഞ്ഞിരക്കൊല്ലി, മണിക്കടവ്, മാട്ടറ, കലാങ്കി, പീടികക്കുന്ന്, ആനപ്പാറ, പേരട്ട, തൊട്ടിപ്പാലം, ഉദയഗിരി, പെരിങ്കിരി ഭാഗങ്ങളിലും ആനശല്യം രൂക്ഷമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *