റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലയില്‍ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ തീരുമാനം

September 30, 2024 - 7:20 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 2024 ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നല്‍കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.

രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും.

സോണ്‍ ഐ ജിമാർ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലർത്തും. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും. ജില്ലകളിലെ സ്പെഷ്യല്‍ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നല്‍കും. ചാർജ് ഷീറ്റ് നല്‍കാൻ വൈകുന്ന പോക്സോ കേസുകള്‍ റേഞ്ച് ഡിഐജി മാർ വിലയിരുത്തി നടപടി സ്വീകരിക്കും. രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കും

സ്കൂള്‍, കോളേജ് അധികൃതരുമായി സംസാരിച്ച്‌ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തണം. കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയില്‍ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പാക്കും.

പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി അവധിയും ഓഫും അനുവദിക്കും

മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ ഇടപെടല്‍ നടത്താനും ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി അവധിയും ഓഫും അനുവദിക്കും. സാമ്പത്തിക മാനേജ്മെന്റ് സംബന്ധിച്ച്‌ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ബോധവല്‍ക്കരണം നടത്താനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. അവലോകനയോഗത്തില്‍ എഡിജിപിമാർ, സോണ്‍ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *