റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി.

October 2, 2024 - 7:56 am

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പിഡബ്ല്യുഡി ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദേശത്തെ തുടർന്ന് നടപടി എടുത്തത്. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവർസിയറെയേയും അസിസ്റ്റന്‍റ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയും നടപടി ഉണ്ടാകും.

2024 സെപ്തംബർ 29 ഞായറാഴ്ച വൈകിട്ടാണ് മൂന്നുമണിക്കൂർ സമയം വൈദ്യുതി മുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇവർക്ക് വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കൂടുതല്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ചീഫ് എൻജിനിയർക്ക് നിർദേശം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *