തിരുവനന്തപുരം : ശബരിമലയിൽ സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ബോര്‍ഡിന്റെ നിലപാടില്‍ അവ്യക്തത ഇല്ല. വൃശ്ചികം ഒന്നിന് നടതുറക്കുമ്പോള്‍ വരുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന സൗകര്യം ഉണ്ടാകും. ഒരു പ്രശ്‌നവും ഉണ്ടാകാതെ മുന്നോട്ട് പോകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
തിരുപ്പതി പോലെ താരതമ്യം ചെയ്യാന്‍ കഴിയില്ല
ഇനി 32 ദിവസം ബാക്കിയുണ്ട്. സ്‌പോട്ട് ബുക്കിങ്ങ് താത്കാലികം എന്ന് നേരത്തെ തീരുമാനിച്ച കാര്യമാണ്. ചില ആളുകള്‍ സുവര്‍ണവസരമായി എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2024 ഏപ്രില്‍ മുതല്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയതാണ്. തിരുപ്പതി പോലെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
