റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്നി കാമില്ലയും സ്വകാര്യ സന്ദർശനത്തിനായി ബംഗളൂരുവിലെത്തി

October 31, 2024 - 5:03 am

ബംഗളൂരു: ബംഗളൂരുവില്‍ നാല് ദിവസത്തെ സന്ദർശനം നടത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്നി കാമില്ലയും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററില്‍ ചികിത്സയ്ക്കായാണ് ചാള്‍സും പത്നിയും എത്തിയത്. യോഗയും വിവിധ തെറാപ്പികളും നടത്തി.2024 ഒക്ടോബർ 26ന് എത്തിയ ഇരുവരും 30ന് മടങ്ങി.

സ്വകാര്യ സന്ദർശനമായിരുന്നതിനാല്‍ മാദ്ധ്യമങ്ങളെ വിവരമറിയിച്ചില്ല

കർണാടക പൊലീസും കേന്ദ്ര സേനയും സുരക്ഷ ഒരുക്കി. ഒഴിവുവേളകള്‍ ചികിത്സ കേന്ദ്രത്തില്‍ നടത്തത്തിനായി ചെലവിട്ട ഇരുവരും ക്യാമ്പസിലെ ഭക്ഷണവും ആസ്വദിച്ചു. സ്വകാര്യ സന്ദർശനമായിരുന്നതിനാല്‍ മാദ്ധ്യമങ്ങളെ വിവരമറിയിച്ചില്ല. പൊതുപരിപാടികളും നിശ്ചയിച്ചിരുന്നില്ല.2023ലെ കിരീട ധാരണത്തിനുശേഷം ആദ്യമായാണ് ചാള്‍സ് ഇന്ത്യയിലെത്തുന്നത്. മുമ്പ് നിരവധി തവണ ചാള്‍സ് ഇവിടം സന്ദർശിച്ചിട്ടുണ്ട്. അപ്രഖ്യാപിത സന്ദർശനമായതിനാല്‍ ഔദ്യോഗിക സ്വീകരണമുള്‍പ്പെടെ നടത്തിയില്ല എന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 21 മുതല്‍ 26 വരെ സമോവയില്‍ കോമണ്‍വെല്‍ത്ത് ഹെഡ്സ് ഒഫ് ഗവണ്‍മെന്റ്സ് യോഗത്തിനു ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് പുറപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് 2022 സെപ്‌തംബറിലാണ് മൂത്തമകൻ ചാള്‍സിനെ രാജാവായി പ്രഖ്യാപിച്ചത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *