റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല : മദ്രാസ് ഹൈക്കോടതി

November 2, 2024 - 5:20 am

ചെന്നൈ: മൗലികാവകാശമായ സ്വകാര്യതയില്‍ പങ്കാളികള്‍ക്കിടയിലുള്ള സ്വകാര്യതയും ഉള്‍പ്പെടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി.ഈ അവകാശം ലംഘിച്ച്‌ ലഭിക്കുന്ന തെളിവുകള്‍ കോടതിക്ക് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നല്‍കിയ മൊബൈല്‍ കാള്‍ രേഖകള്‍ സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജി. ആർ. സ്വാമിനാഥൻ വ്യക്തമാക്കി.വിവാഹബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്. അനാവശ്യമായി പങ്കാളിയുടെ കാര്യത്തില്‍ ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല. സ്വകാര്യത അവകാശങ്ങള്‍ ലംഘിച്ച്‌ ശേഖരിച്ച തെളിവുകള്‍ സ്വീകാര്യമല്ല. കാള്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭർത്താവ് മോഷ്ടിച്ചതായി വ്യക്തമാകുന്നതിനാല്‍ ‘ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റം’ നടന്നിട്ടുണ്ടെന്നും നിരീക്ഷിച്ചു.

താനറിയായെ ശേഖരിച്ച വിവരങ്ങള്‍ തെളിവായി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭാര്യ

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇത് തെളിയിക്കാനാണ് കാള്‍ ഹിസ്റ്ററി വിവരങ്ങള്‍ നല്‍കിയത്. താനറിയായെ ശേഖരിച്ച വിവരങ്ങള്‍ തെളിവായി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭാര്യ രാമനാഥപുരത്തെ പരമകുടി കോടതിയില്‍ ഹർജി നല്‍കിയെങ്കിലും അത് തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *