Tag
ന്യൂസ് ഡെസ്ക്

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങളെ പൊതുസ്‌ഥലംമാറ്റത്തില്‍നിന്ന്‌ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്‌

November 12, 2024 - 6:56 am

. കൊച്ചി: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്ക് , രക്ഷിതാക്കളില്ലാത്ത, അല്ലെങ്കില്‍ അവര്‍ക്കു സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലുളള ഉദ്യോ​ഗസ്ഥർക്ക് പൊതുസ്‌ഥലംമാറ്റത്തില്‍നിന്ന്‌ ഒഴിവ് നൽകി സര്‍ക്കാര്‍ ഉത്തരവ്‌. പി. രാധാകൃഷ്‌ണന്‍ എന്നയാള്‍ സമര്‍ച്ച നിവേദനത്തെ തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി.

ഇളവുകളും മുന്‍ഗണനകളും അനുവദിക്കാന്‍ വകുപ്പു മേധാവികൾക്ക് നിർദേശം.

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങള്‍ക്ക്‌ ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ സ്‌ഥലംമാറ്റത്തിന്‌ അര്‍ഹതയുണ്ട്‌. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണു തീരുമാനമെന്നും ഇളവുകളും മുന്‍ഗണനകളും അനുവദിക്കാന്‍ എല്ലാവകുപ്പു മേധാവികളും ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിന്‍പ്രകാരം സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്‌ഥലംമാറ്റവും നിയമനവും സംബന്ധിച്ചു പരിഷ്‌കരിച്ച പൊതുമാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അംഗീകരിച്ചു ഉത്തരവില്‍ ഭേദഗതി വരുത്തും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *