റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തും

November 14, 2024 - 11:16 am

ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യിലെ സമാധാന ഉടമ്പടിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മന്ത്രിതലത്തില്‍ നടക്കുന്ന ആദ്യ ആശയവിനിമയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ആസിയാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്സ് പ്ലസ് (എഡിഎംഎം-പ്ലസ്) സമ്മേളനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച.

സംഘര്‍ഷ പോയിന്റുകളില്‍ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു.

ഈ മാസം ആദ്യം, കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്സാങ്ങിലെയും സംഘര്‍ഷ പോയിന്റുകളില്‍ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു.ഗാല്‍വാന്‍ താഴ്വരയില്‍ 2020-ലെ ഏറ്റുമുട്ടല്‍ മുതല്‍ പുകയുന്ന പിരിമുറുക്കം നിയന്ത്രിക്കാന്‍ പ്രതിവാര കോര്‍ഡിനേറ്റഡ് പട്രോളിംഗിന് ഇരുപക്ഷവും സമ്മതിച്ചിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *