റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു

November 19, 2024 - 7:16 am

.ഡല്‍ഹി: ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിലും പാർലമെന്‍റില്‍ ആംഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതാക്കിയതിനെതിരേയും ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. 2024 നവംബർ 28ന് വൈകുന്നേരം ആറിന് ന്യൂഡല്‍ഹി സേക്രഡ് ഹാർട്ട് കത്തീഡ്രലില്‍ നടക്കുന്ന പ്രതിഷേധപരിപാടിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റും മുൻ എംപിയുമായ ചാള്‍സ് ഡയസ് അറിയിച്ചു. ഈ വിഷയത്തിലേക്ക് കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയെത്തിക്കാനാണ് പ്രതിഷേധം.

വിവിധ ക്രൈസ്തവസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു

ആംഗ്ലോ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻ ഇൻ ഡല്‍ഹി ആർച്ച്‌ ഡയോസിസും (എഫ്സിഎഎഡി) വിവിധ ക്രൈസ്തവസംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എഫ്സിഎഎഡി പ്രസിഡന്‍റ് എ.സി. മൈക്കിള്‍ പറഞ്ഞു.ആംഗ്ലോ ഇന്ത്യൻ വെല്‍ഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ഗില്‍ബെർട്ട് ഫാരിയ, ആംഗ്ലോ ഇന്ത്യൻ ചാപ്ലെയിൻ നിക്കോളാസ് ഡയസ് തുടങ്ങിയവർ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *