ആലപ്പുഴ: വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയ ഗവർണർ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു. വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ പൊതുദർശനത്തിന് വച്ച ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ഉച്ചയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. അഞ്ച് വിദ്യാർഥികള്‍ക്കും ഗവർണർ പുഷ്പചക്രമർപ്പിച്ചു. തുടർന്ന് ഇവിടെയുണ്ടായിരുന്ന ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ച ഗവർണർ ബന്ധപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേർന്നാണ് മടങ്ങിയത്
സമീപ കാലത്ത് അഞ്ചു കൂട്ടുകാർ ഒരുമിച്ച് അന്ത്യയാത്രയാകുന്നത് ഇതാദ്യം.
മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി. പ്രസാദ്, എംഎല്‍എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.വർഷങ്ങള്‍ക്ക് മുൻപ് കോളജില്‍ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്കു പോയ ഏഴു പേരില്‍ അഞ്ചു വിദ്യാർഥികള്‍ മരണമടഞ്ഞിരുന്നുഏതാനും വർഷം മുമ്പ് കോളജിന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാർഥികളും മരിച്ചിരുന്നു. എന്നാല്‍ സമീപ കാലത്ത് അഞ്ചു കൂട്ടുകാർ ഒരുമിച്ച് അന്ത്യയാത്രയാകുന്നത് ഇതാദ്യം.
