റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻപ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ വിലാപയാത്രയെ അമിത്ഷായുടെ വാഹനവ്യൂഹം തടസപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപണം

December 29, 2024 - 12:06 pm

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദം ആളികത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാഹനവ്യൂഹം, വിലാപയാത്രയെ തടസപ്പെടുത്തിയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. മുൻപ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മരണാനന്തരചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് താല്‍പര്യം എടുത്തില്ല എന്നതാണ് ബിജെപിയുടെ പുതിയ ആയുധം.

സംസ്കാര ചടങ്ങില്‍ സർക്കാർ അപമാനിച്ചു.

മൻമോഹൻ സിങ്ങിൻ്റെ സംസ്കാരവും സ്മാരവും ഒരേസ്ഥലത്ത് അല്ല എന്നതില്‍ കോണ്‍ഗ്രസിനു കടുത്ത എതിർപ്പുണ്ട്. നിഗംബോധ്ഘട്ട് ശ്‌മശാനത്തില്‍ ഒതുക്കേണ്ട ഒന്നായിരുന്നില്ല ഡോ. മൻമോഹൻസിങ്ങിൻ്റെ അന്തിമയാത്ര എന്ന് കോണ്‍ഗ്രസ് ആവർത്തിച്ച്‌ വ്യക്തമാക്കി. സംസ്കാര ചടങ്ങില്‍ സർക്കാർ അപമാനിച്ചെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കി.

കുടുംബത്തിന് നല്‍കിയത് മൂന്ന് കസേര മാത്രമായിരുന്നു.

പ്രക്ഷേപണം ദൂരദർശനില്‍ മാത്രമാക്കി, കുടുംബാംഗങ്ങളെക്കാള്‍ കൂടുതല്‍ കാണിച്ചത് മോദിയെയും അമിത് ഷായെയും ആണെന്നും പവൻഖേഡ പറഞ്ഞു. കുടുംബത്തിന് നല്‍കിയത് മൂന്ന് കസേര മാത്രമായിരുന്നു. ഇടുങ്ങിയ സ്ഥലത്ത് ചിതക്കരികിലേക്ക് എത്താൻ കുടുംബാംഗങ്ങള്‍ ഏറെ ബുദ്ധിമുട്ടി. ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നല്‍കുമ്ബോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അർഹമായ ബഹുമാനം നല്‍കിയതുമില്ല. പൊതുജനങ്ങളുടെ പങ്കാളിത്തം കുറക്കാൻ ശ്രമിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി

മൻമോഹൻ സിങ്ങിൻ്റെ മരണം കൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. പ്രണബ് മുഖർജി അന്തരിച്ചപ്പോള്‍ ഒരു അനുശോചനയോഗം പോലും കോണ്‍ഗ്രസ് പ്രവർത്തകസമിതി നടത്തിയിരുന്നില്ല എന്നതാണ് BJPയുടെ പുതിയ ആരോപണം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *