റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ

January 2, 2025 - 5:10 am

ഡല്‍ഹി: ജയില്‍ കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. പാക് ജയിലിലുള്ള 183 തടവുകാരെ തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 2008 ഉടമ്പടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളില്‍ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും കൈമാറുന്നതിന്‍റെ പശ്ചാത്തലത്തിലാണിത്.

തടവുകാരുടെ പട്ടിക പരസ്പരം കൈമാറിയിട്ടുണ്ട്

ഇന്ത്യയുടെ കസ്റ്റഡിയുള്ള 381 തടവുകാരുടെയും 81 മത്സ്യത്തൊഴിലാളികളുടെയും പട്ടിക പാക്കിസ്ഥാനു കൈമാറിയിട്ടുണ്ട്. സമാനമായി പാക് കസ്റ്റഡിയിലുള്ള 49 തടവുകാരുടെയും 217 മത്സ്യത്തൊഴിലാളികളുടെയും പട്ടിക അവരും കൈമാറിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *