റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേജരിവാളിന്‍റെ വീടിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

January 11, 2025 - 5:16 am

ഡല്‍ഹി: വ്യാജ വോട്ടർമാരെ ബിജെപി ഡല്‍ഹിയിലേക്കെത്തിക്കുന്നുവെന്ന മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ആരോപണത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി. കേജരിവാളിന്‍റെ വീടിന് മുന്നിലായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ബിജെപിയുടെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശില്‍നിന്നും ബിഹാറില്‍ നിന്നുമുള്ളവരെ വോട്ടർപട്ടികയില്‍ തിരുകിക്കയറ്റുന്നു എന്നായിരുന്നു കേജരിവാളിന്‍റെ പരാമർശം. കേജരിവാള്‍ പൂർവാഞ്ചല്‍ വിരോധിയാണെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

കേജരിവാള്‍ പൂർവാഞ്ചലി സമുദായത്തില്‍നിന്നുള്ളവരെ അപമാനിക്കുകയാണെന്ന് ബിജെപി

സുരക്ഷാ ബാരിക്കേഡുകള്‍ തകർത്ത് പ്രതിഷേധക്കാർ കേജരിവാളിന്‍റെ വസതിയിലേക്കു നീങ്ങാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഇരുപതിലധികം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേജരിവാള്‍ എല്ലായ്പോഴും പൂർവാഞ്ചലി സമുദായത്തില്‍നിന്നുള്ളവരെ അപമാനിക്കുകയാണെന്ന് ബിജെപി എംപി മനോജ് തിവാരി ആരോപിച്ചു.13,000 പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള അപേക്ഷകളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കേജരിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *