റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെ : എം.വി. ഗോവിന്ദൻ

January 13, 2025 - 4:56 pm

തിരുവനന്തപുരം: പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പി.വി. അൻവർ എം.എല്‍.എ സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ മാധ്യമങ്ങള്‍ പ്രതികരണമാരായുകയായിരുന്നു.

അൻവറുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല

അൻവറിനെറ കാര്യം ഞങ്ങള്‍ നേരത്തെ വിട്ടതാണ്. അൻവറുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പിന്നെ, അൻവർ ഡി.എം.കെയില്‍ പോകുമോ, ടി.എം.സിയില്‍ പോകുമോ എന്ന ചോദ്യത്തിന് ഒരുത്തരമെയുള്ളൂ. അദ്ദേഹം യു.ഡി.എഫിലാണുള്ളതെ ന്നാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിനിടെ, പി.വി. അൻവറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം സംസ്ഥാന കണ്‍വീനറായി പ്രഖ്യാപിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *