റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാനയുടെ ആക്രമണം

January 15, 2025 - 6:04 am

ആതിരപ്പിള്ളി: കണ്ണംകുഴിയില്‍ സിനിമാ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാനയുടെ ആക്രമണം. ജനുവരി 14 ന് രാവിലെ ആറരയോടെയാണ് സംഭവം. കണ്ണംകുഴി സ്വദേശിയായ അനില്‍കുമാറും സംഘവും പിള്ളപ്പാറയില്‍നിന്നു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിയിലേക്കു പോകുന്ന വഴിയാണു വാഹനത്തിനുനേരേ കാട്ടാന ആക്രമണമുണ്ടായത്.

വൻ അപകടം ഒഴിവായി

റോഡിനു നടുവില്‍ നിലയിറപ്പിച്ചിരുന്ന കാട്ടാന കാറിനുനേരേ പാഞ്ഞടുക്കുകയും കൊമ്പുകൊണ്ടു കാറില്‍ കുത്തുകയായിരുന്നു. യാത്രക്കാർ ഭയന്ന് ഒച്ചവച്ചതിനെത്തുടർന്ന് ആന പിന്തിരിഞ്ഞ‌തിനാല്‍ വൻ അപകടം ഒഴിവായി. ആക്രമണത്തിനുശേഷം റോഡില്‍ നിലയുറപ്പിച്ച ഒറ്റയാനെ വനപാലകരെയത്തിയാണ് കാട്ടിലേക്കു കയറ്റിവിട്ടത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *