റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അളങ്കാനെല്ലൂർ ജെല്ലിക്കെട്ടില്‍ കാളകളുടെ കുത്തേറ്റ് 67 പേർക്ക് പരിക്ക്

January 17, 2025 - 4:52 am

മധുര : പ്രശസ്തമായ അളങ്കാനെല്ലൂർ ജെല്ലിക്കെട്ടില്‍ കാളകളുടെ കുത്തേറ്റ് 67 പേർക്ക് പരിക്ക്. ജനുവരി 16 ന് രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ നടന്ന ജെല്ലിക്കെട്ടില്‍ 989 കാളകളാണ് കളത്തില്‍ ഇറങ്ങിയത്.

മത്സരത്തില്‍ ഏറ്റവും മികച്ച കാളയായി തിരഞ്ഞെടുത്തത് സേലം ബാഹുബലിയെയാണ്. കാളയുടെ ഉടമയ്ക്ക് ഒന്നാം സമ്മാനമായ ട്രാക്ടറും പശുവും കിടാക്കളും ലഭിച്ചു. മറ്റുള്ള മികച്ച കാളകള്‍ക്ക് ട്രാക്ടർ, ബൈക്ക്, സൈക്കിള്‍ എന്നിങ്ങനെ സമ്മാനങ്ങള്‍ കിട്ടി. ഇരുപത് കാളകളെ തളച്ച അബി സിദ്ധർ എന്ന യുവാവിന് ഒരു കാറും പശുക്കളും കിടാവുകളും സമ്മാനമായി ലഭിച്ചു. മികച്ച പ്രകടനം നടത്തിയ മറ്റ് യുവാക്കള്‍ക്ക് ഓട്ടോറിക്ഷ, ബൈക്ക്, സൈക്കിള്‍ എന്നിവയും സമ്മാനമായി കിട്ടി

വിവിധ ഗ്രാമങ്ങളിലായി ചെറുതും വമായ നാലായിരത്തോളം ജെല്ലിക്കെട്ടുകൾ

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്. മന്ത്രി പി. മൂർത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു.തമിഴ്നാട്ടില്‍ ജനുവരിയില്‍ പൊങ്കല്‍ ആഘോഷത്തോടെ തുടങ്ങുന്ന ജെല്ലിക്കെട്ട് ഉത്സവം ജൂണ്‍ വരെ തുടരും. മധുര, ശിവഗംഗ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട, സേലം തുടങ്ങിയ ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലായി ചെറുതും വമായ നാലായിരത്തോളം ജെല്ലിക്കെട്ട് നടക്കാറുണ്ട്. മധുര അളങ്കാനല്ലൂർ, ആവണിയാപുരം, പാലമേട് എന്നിവിടങ്ങളിലെ ജെല്ലിക്കെട്ടുകളാണ് ഏറ്റവും പ്രശസ്തം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *