റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രൂവറിയില്‍ സർക്കാരിനൊപ്പം നില്‍ക്കാൻ സിപിഐ പാർട്ടി നേതൃത്വത്തില്‍ ധാരണ

January 24, 2025 - 5:41 am

തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് ബ്രൂവറി അനുവദിച്ച സർക്കാർ തീരുമാനത്തില്‍ പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വത്തിന് അമർഷമുണ്ട്. ഒരു ചർച്ചയും നടത്താതെയുള്ള സിപിഎം തീരുമാനത്തിനു പിന്തുണ നല്‍കേണ്ടതില്ലെന്ന നിലപാടിലാണു ജില്ലയിലെ സിപിഐ. നേതൃത്വം എന്നാല്‍ വിഷയത്തില്‍ എടുത്തുചാടി ഒരു പ്രതികരണവും നടത്തരുതെന്നു പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം ജില്ലാ നേതൃത്വത്തിനു നിർദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ളം മുടക്കിയിട്ടു ഒരു വികസനവും വരേണ്ടതില്ലെന്ന നിലപാടാണു സിപിഐയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വികസന കാര്യങ്ങളില്‍ അനാവശ്യ എതിർപ്പു വേണ്ടെന്ന പക്ഷക്കാരനാണ് ബിനോയ് വിശ്വം

എന്നാൽ ബ്രൂവറി അനുവദിച്ചതില്‍ അനാവശ്യ എതിർപ്പുവേണ്ടെന്നും സർക്കാരിനൊപ്പം നില്‍ക്കാനുമാണു സിപിഐ. പാർട്ടി നേതൃത്വത്തില്‍ ധാരണ. മറ്റു വിഷയങ്ങള്‍ ജനുവരി 27തിങ്കളാഴ്ച ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും. വിഷയം പ്രതിപക്ഷം വിവാദമാക്കിയ സാഹചര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാനായാണു എം.വി.ഗോവിന്ദന്‍റെ കൂടി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം മന്ത്രി എം.ബി. രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്.

തെരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തില്‍ ഭിന്നതയുണ്ടാകാൻ പാടില്ലെന്ന്

.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ഭിന്നതയുണ്ടാകാൻ പാടില്ലെന്നു കഴിഞ്ഞ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ ബിനോയ് പറഞ്ഞിരുന്നു. സിപിഎം നേതൃത്വവുമായി കാര്യങ്ങള്‍ ചർച്ച ചെയ്തു മുന്നോട്ടു പോകുകയെന്നുള്ള സമീപനമാണു അദ്ദേഹം സംസ്ഥാന സെക്രട്ടറിയായതിനു ശേഷം സ്വീകരിച്ചിട്ടുള്ളത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *