റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു

January 27, 2025 - 5:18 am

കോഴിക്കോട്: തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്.ഒരാളെ രക്ഷിച്ചു. ഇയാള്‍ അതീവ ഗുരുതാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കല്‍പ്പറ്റയിലെ ഒരു ക്ലബ്ബില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 22 പേരടങ്ങിയ സംഘമാണ് വന്നതെന്നാണ് പ്രാഥമിക വിവരം.ഇവരില്‍ അഞ്ച് പേരാണ് കടലില്‍ കുളിക്കാൻ ഇറങ്ങിയത്. ഇതില്‍ ഒരാളെയാണ് രക്ഷപെടുത്തിയത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *